കണ്ണൂർ നണിച്ചേരി പാലത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു
മയ്യിൽ നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞു.
Sep 22, 2025, 15:01 IST
തളിപ്പറമ്പ് : മയ്യിൽ നണിച്ചേരി പാലത്തിന് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞു. തളിപ്പറമ്പ് ചവനപ്പുഴ മീത്തൽ ഇ.എം .എസ് വായനശാലക്ക് സമീപത്തെ ചിറമ്മൽ ലക്ഷ്മണനാ (58) ണ് തിങ്കളാഴ്ച്ച രാവിലെ എട്ടിന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ മരിച്ചത്. ഞായറാഴ്ക്ക രാവിലെ ഏഴിനാണ് പാലത്തിന് മുകളിലെ സ്ളാബിൽ ഇയാളെ വീണു കിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഭാര്യ: അംബിക (കൊയ്യം ).മക്കൾ: അക്ഷയ്, ലിബിന.സഹോദരങ്ങൾ: ഭാസ്കരൻ (പനക്കാട്, )ശാന്ത, (നാറാത്ത്), പരേതരായ രാഘവൻ, യശോദ ,ബാലൻ.