സൂറത്ത് എൻഐടിയിൽ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു ; മരിച്ചത് തൃശ്ശൂര്‍ സ്വദേശി
ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
Dec 2, 2025, 10:00 IST
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
ഞായറാഴ്ചയാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. അതേസമയം വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിയെന്നാരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.