മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തിൽ മരിച്ച നിലയിൽ

പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലുർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകരയിലെ പുതുകുളങ്ങര മേലേതിൽ സുമേഷ് (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കുടുംബസമേതം ക്ഷേത്രത്തിന് സമീപമാണ് സുമേഷ് താമസിക്കുന്നത്.

 

മലപ്പുറം: പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലുർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകരയിലെ പുതുകുളങ്ങര മേലേതിൽ സുമേഷ് (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കുടുംബസമേതം ക്ഷേത്രത്തിന് സമീപമാണ് സുമേഷ് താമസിക്കുന്നത്.

 വിട്ടിൽ വെള്ളമില്ലാത്തതിനാൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. സുമേഷിന് നീന്തൽ അറിയില്ലായിരുന്നു. ഏറെ നേരമായിട്ടും ക്ഷേത്രത്തിൽ എത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ഈ സമയം ബൈക്കും മൊബൈൽ ഫോണും ക്ഷേത്രത്തിന് സമീപം കണ്ടെത്തി. കുളക്കരയിൽ സോപ്പും തോർത്തും കണ്ടത് പ്രകാരം പൊലീസിനെ അറിയിക്കുകയും അഗ്‌നിശമനസേന എത്തി മൃതദേഹം കുളത്തിൽ നിന്ന് മുങ്ങിയെടുക്കുകയുമായിരുന്നു. ഇതിന് തൊട്ട് മുമ്പ് രണ്ടുപേർ കുളത്തിൽ വന്ന് കുളിച്ചിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല. കുളത്തിലേക്കിറങ്ങുമ്പോൾ നെറ്റി മതിലിൽ തട്ടി വീണുവെന്നാണ് കരുതപ്പെടുന്നത്.