മലപ്പുറത്ത് ഫർണിച്ചർ നിർമാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം
ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് നാടിനെ നടക്കിയ അപകടമുണ്ടായത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിന്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു.
Feb 1, 2025, 19:28 IST
മലപ്പുറം: ഫർണീച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വ്യഴാഴ്ച രാത്രി എട്ടുമണിയോടെയാണ് നാടിനെ നടക്കിയ അപകടമുണ്ടായത്. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിന്റെ വയറിൽ തട്ടുകയായിരുന്നു. തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു.
മലപ്പുറം ആതവനാട്ടിലാണ് അപകടം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലി (22) ആണ് മരിച്ചത്. ഫർണീച്ചർ നിർമ്മാണത്തിനിടെ കട്ടർ യുവാവിൻ്റെ വയറിൽ തട്ടുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു അപകടം.