മലപ്പുറത്ത് നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറത്ത് നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അൻവർ സാദത്തിനെയാണ് (58 ) മരിച്ച നിലയിൽ കണ്ടെത്തിയത്.
Jul 13, 2025, 20:14 IST
മലപ്പുറം: മലപ്പുറത്ത് നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി അൻവർ സാദത്തിനെയാണ് (58 ) മരിച്ച നിലയിൽ കണ്ടെത്തിയത്. രാമനാട്ടുകര പെരുമുഖത്തെ ആൾതാമസമില്ലാത്ത വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്.
ഹെൽമെറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. ഇടതു കാലിന്റെ വിരലുകളും പൂർണ്ണമായും ഇല്ലാത്ത നിലയിലാണ്. അൻവർ സാദത്തിനെ ഉടമ നോൽക്കാൻ എൽപ്പിച്ച വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.