മലപ്പുറത്ത്  മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു

മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂർ കൂട്ടായിയിൽ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.

 

 മലപ്പുറം: മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവതി വീണ് മരിച്ചു. തിരൂർ കൂട്ടായിയിൽ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. പടിഞ്ഞാറേക്കര സ്വദേശി സാബിറ (38) യാണ് മരിച്ചത്.

മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോൾ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.