മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ്  കാണാതായത്.

 

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  മുടി വെട്ടാൻ എന്ന് പറഞ്ഞ് ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനുശേഷമാണ്  കാണാതായത്.

പൂക്കോട്ട് പാടത്താണ് സംഭവം. പൂക്കോട്ട് പാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിൻറെ മകൻ ഹാഷിം  ആണ് മരിച്ചത്. 17വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹാഷിമിനെ കാണാതായത്. തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  പൂക്കോട്ടുപാടം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.  പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.