മലപ്പുറത്ത് തൊട്ടിലിൽ നിന്ന് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു

താനൂരിൽ തൊട്ടിലിൽ നിന്ന് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു.ഇന്നലെ  ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തിയതായിരുന്നു. 

 

മലപ്പുറം:  താനൂരിൽ തൊട്ടിലിൽ നിന്ന് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു.ഇന്നലെ  ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലിൽ ഉറക്കി കിടത്തിയതായിരുന്നു. 

കുട്ടിയുടെ അമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിറമതൂർ മങ്ങാട് സ്വദേശി ലുഖ്മാനുൽ ഹഖീമിന്റെ മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്.