മലപ്പുറത്ത്  വാഹനാപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വാഹനാപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം തലപ്പാറയിലാണ് തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 6:30നാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

 

മലപ്പുറം: വാഹനാപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം തലപ്പാറയിലാണ് തോട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം 6:30നാണ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനെ (22) കാണാതാവുകയായിരുന്നു. അപകടം സംഭവിച്ചതിന് 500 മീറ്റർ അകലെയാണ് ഹാഷിറിന്റെ മൃതദേഹം ഉണ്ടായിരുന്നത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.