കൊല്ലം അഞ്ചലിൽ അഭിഭാഷകനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി

 

കൊല്ലം: കൊല്ലം അഞ്ചലിൽ അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി. തഴമേൽ കിഴക്കേ വീട്ടിൽ അഡ്വ. അനിൽ കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 49 വയസായിരുന്നു.

ഇന്ന് വൈകിട്ട് വീടിനുളളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ ബാറിലെ അഭിഭാഷകനാണ് അനിൽ കുമാർ. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.