തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കരമന-കളിയിക്കാവിള പാതയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളായണി കീർത്തി നഗർ തിരുവോണത്തിൽ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. നേമം യുപി സ്‌കൂളിന് സമീപത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
Apr 12, 2025, 18:58 IST
തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വെള്ളായണി കീർത്തി നഗർ തിരുവോണത്തിൽ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠൻ (34) ആണ് മരിച്ചത്. നേമം യുപി സ്‌കൂളിന് സമീപത്ത് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് ഭാഗത്തേയ്ക്ക് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് ഇടിച്ചത്.
നേമത്ത് തണ്ണിമത്തൻ വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരനായ മണികണ്ഠൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടിൽ പോകുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽപ്പെട്ട മണികണ്ഠൻറെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാർ ഓടിയെത്തിയെങ്കിലും തത്ക്ഷണം മരിച്ചിരുന്നു. അവിവാഹിതനാണ് മണികണ്ഠൻ. മൃതദേഹം മെഡിക്കൽകോളെജ് ആശുപത്രിയിൽ. നേമം പൊലീസ് കേസ്സെടുത്തു.