തിരുവനന്തപുരത്ത് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു
തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. കുറുകുട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്തുവെച്ചായിരുന്നു അപകടം.
May 7, 2025, 19:43 IST
തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിടിച്ച് കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. കുറുകുട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്തുവെച്ചായിരുന്നു അപകടം.
ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. പാറശാല ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ജയശങ്കറാണ് മരിച്ചത്. നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശിയാണ് മരിച്ച ജയശങ്കർ.മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.