കോഴിക്കോട് കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.
Dec 3, 2024, 19:15 IST
കോഴിക്കോട്: കൊയിലാണ്ടി കൊല്ലംചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാണ് (19 ) മരിച്ചത്. കുട്ടികൾക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ ചിറയിൽ മുങ്ങിപ്പോകുകയായിരുന്നു. ആഴമുള്ള വലിയ ചിറയാണിത്. ഫയർഫോഴ്സും പൊലീസും നടത്തിയ പരിശോധനക്കൊടുവിൽ വൈകിട്ട് ഏഴരയോടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.