കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

കുറ്റ്യാടി പശുക്കടവ് സ്വദേശി കൊയിറ്റികണ്ടി മഹേഷ് ശശി(ബാപ്പൂട്ടി-33)യാണ് മരിച്ചത്. സി.പി.എം.  പശുക്കടവ് ബ്രാഞ്ച് മെമ്പറും ഡി.വൈ.എഫ്.ഐ. പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റുമാണ്. 

 

കോഴിക്കോട്: കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റ്യാടി പശുക്കടവ് സ്വദേശി കൊയിറ്റികണ്ടി മഹേഷ് ശശി(ബാപ്പൂട്ടി-33)യാണ് മരിച്ചത്. സി.പി.എം.  പശുക്കടവ് ബ്രാഞ്ച് മെമ്പറും ഡി.വൈ.എഫ്.ഐ. പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റുമാണ്. 

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി പശുക്കടവിൽ ചികിത്സ സഹായ കമ്മറ്റിക്ക് രൂപം നൽകി പ്രവർത്തനം നടത്തി വരുന്നതിനിടയിലാണ് അന്ത്യം. പിതാവ്: ശശി. അമ്മ: ദേവി. ഭാര്യ: അർച്ചന. മകൾ: ആൻ മിയ.