കോഴിക്കോട് വീടിന് മുകൾ നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

അബദ്ധത്തിൽ വീടിന് മുകൾ നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിന്റെ മുകൾ നിലയിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

 

കോഴിക്കോട്:  അബദ്ധത്തിൽ വീടിന് മുകൾ നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടോടെ സ്വന്തം വീടിന്റെ മുകൾ നിലയിൽ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.പൂനൂർ ചാലുപറമ്പിൽ പരേതനായ പോക്കറിന്റെ മകൻ കക്കാട്ടുമ്മൽ പിലാവുള്ളതിൽ അബ്ദുസ്സലാമാണ് (67) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

 അബദ്ധത്തിൽ താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുസ്സലാമിനെ ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: പരേതയായ ആയിഷ. ഭാര്യ: സഫിയ. മക്കൾ: ഷമീറ, ഷഫ്‌ന. മരുമക്കൾ: അലി പൂക്കോട്, ശുഹൈബ് പെരുവയൽ.