കോഴിക്കോട് ഹോട്ടൽ മുറിയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കൻ മരിച്ചു
ഹോട്ടൽ മുറിയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കൻ മരിച്ചു. താമരശ്ശേരി കൈതപ്പൊയിൽ നോളജ് സിറ്റിയിലെ ഹോട്ടലിൽ മൂന്നു ദിവസമായി താമസിച്ചു വരികയായിരുന്നു.മഞ്ചേരി പുതിയ മാളിയേക്കലിലെ സിയാദ് (51) ആണ് മരിച്ചത്.
Dec 27, 2024, 19:05 IST
കോഴിക്കോട്: ഹോട്ടൽ മുറിയിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കൻ മരിച്ചു. താമരശ്ശേരി കൈതപ്പൊയിൽ നോളജ് സിറ്റിയിലെ ഹോട്ടലിൽ മൂന്നു ദിവസമായി താമസിച്ചു വരികയായിരുന്നു.മഞ്ചേരി പുതിയ മാളിയേക്കലിലെ സിയാദ് (51) ആണ് മരിച്ചത്.
മകൻ അയനും മാതാവ് ജമീല ബീബിക്കുമൊപ്പമായിരുന്നു ഹോട്ടലിൽ മുറിയെടുത്തിരുന്നത്. സിയാദിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നഴ്‌സ് കൂടിയായ മാതാവ് ജമീല അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്. സിയാദ് എമറൈറ്റ് എയർവെയ്‌സിൽ 25 വർഷത്തോളം ഗ്രൗണ്ട് മാനേജരായി ജോലി ചെയ്തിരുന്നു. ഭാര്യ പെട്രീഷ്യ പോളണ്ട് സ്വദേശിനിയാണ്.