കോഴിക്കോട് ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തൻറെ മകൾ ചന്ദനയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കോഴിക്കോട്: വടകര നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തൻറെ മകൾ ചന്ദനയെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടപ്പള്ളി ഗവ. കോളേജ്  ബിരുദ വിദ്യാർത്ഥിനിയാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിശേഷം മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി കൊണ്ടുപോയി. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.