കോഴിക്കോട് അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽനിന്ന് പുഴയിൽ വീണ് 5 വയസ്സുകാരൻ മരിച്ചു

കൊയിലാണ്ടി അകലാപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ അഞ്ചു വയസ്സുകാരൻ ഹൗസ്ബോട്ടിൽനിന്ന് പുഴയിലേക്ക് വീണു മരിച്ചു. ഓമശ്ശേരി നടമ്മൽപൊയിൽ മേലെ തിരിയംകൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

 

 കോഴിക്കോട് : കൊയിലാണ്ടി അകലാപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ അഞ്ചു വയസ്സുകാരൻ ഹൗസ്ബോട്ടിൽനിന്ന് പുഴയിലേക്ക് വീണു മരിച്ചു. ഓമശ്ശേരി നടമ്മൽപൊയിൽ മേലെ തിരിയംകൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

അകലാപ്പുഴയുടെ പ്രകൃതിഭംഗി ആസ്വദിക്കാനും ഉല്ലാസയാത്രയ്ക്കുമായി എത്തിയതായിരുന്നു കുടുംബം. ഹൗസ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ ബോട്ടിലുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ തെരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് മരിച്ച മുഹമ്മദ് ഐസം. യമിൻ അബ്ദുല്ല സഹോദരനാണ്.

മൃതദേഹം പ്രാഥമിക പരിശോധനകൾക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൗസ്ബോട്ടിലെ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും സംബന്ധിച്ച് പോലീസ് പരിശോധന നടത്തിവരികയാണ്.