കോഴിക്കോട് 26 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്.
Jun 17, 2026, 19:50 IST
കോഴിക്കോട്: കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി ജാസിർ തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്. രാവിലെ കുഞ്ഞ് മുലപ്പാൽ കുടിച്ച് ഉറങ്ങിയതായിരുന്നു. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആസ്വഭാവിക മരണത്തിന് ചോമ്പാല പൊലീസ് കേസ് എടുത്തു മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഉച്ചയോടെ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചോമ്പാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.