കോഴിക്കോട് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നാദാപുരം തൂണേരിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തിൽ ഫാത്തിമത്ത് സന(23) യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

 

കോഴിക്കോട്: നാദാപുരം തൂണേരിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തിൽ ഫാത്തിമത്ത് സന(23) യെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

1വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.