കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു.

 

കോഴിക്കോട്: ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. നടുവണ്ണൂർ തെരുവത്ത്കടവ് സ്വദേശി വില്ലൂന്നി മലയിൽ താമസിക്കുന്ന എൻഎം സുരേന്ദ്രൻ(50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

നടുവണ്ണൂർ കരുമ്പാപ്പൊയിൽ രാമൻ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബിടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ സെന്റർ ബോൾട്ട് തകർന്ന് പിറകുവശം റോഡിലെ പാലത്തിൽ ശക്തിയായി ഇടിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റു. ശോഭയാണ് സുരേന്ദ്രന്റെ ഭാര്യ. മക്കൾ: സനൽ, ശ്രുതി.