കോഴിക്കോട് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

കുറ്റ്യാടി കുണ്ടുതോട് സ്വദേശി പി.പി രാജൻ എന്ന ദാസൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.

 

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. ജനുവരി 31നായിരുന്ന അപകടം ഉണ്ടായത്. കുറ്റ്യാടി കുണ്ടുതോട് സ്വദേശി പി.പി രാജൻ എന്ന ദാസൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.

ചുരത്തിലെ മൂന്നാം വളവിൽ വെച്ച് രാജൻ സഞ്ചരിച്ച കാറിന് തീപിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാർ ഉടൻ തന്നെ കാറിന്റെ ചില്ല് തകർത്ത് പൊള്ളലേറ്റ് കിടന്ന രാജനെ പുറത്തെടുത്തു. തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.