കോഴിക്കോട് അസിസ്റ്റന്റ് എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
വേങ്ങേരിയിലെ കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ഇന്നലെ പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
Nov 20, 2024, 18:56 IST
കോഴിക്കോട്: വേങ്ങേരിയിലെ കേരള അഗ്രോ ഇൻഡസ്ട്രിയൽ കോർപറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ഇന്നലെ പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മൂടാടി ഗോപാലപുരം സ്വദേശി പവൂർമീത്തൽ പ്രജീഷ് (38) ആണ് മരിച്ചത്. കോഴിക്കോട് താമസിച്ചു വരികയായിരുന്നു.
തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: കുഞ്ഞിക്കണാരൻ. അമ്മ: പരേതയായ ലീല. ഭാര്യ: ദിൽന. മകൻ: ദ്രുവിൻ.