കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് നിർമാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് നിർമാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലിൽ ഹൗസിൽ കൃപേഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 17 നാണ് അപകടം നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണത്തിന് കീഴടങ്ങിയത്.

 

കോഴിക്കോട്: കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് നിർമാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലിൽ ഹൗസിൽ കൃപേഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 17 നാണ് അപകടം നടന്നത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണത്തിന് കീഴടങ്ങിയത്.

 ലിഫ്റ്റുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനിടയിൽ കൃപേഷിനും കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാൾക്കും പരിക്കേൽക്കുകയായിരുന്നു. ട്രെയിനിലേക്ക് വൈദ്യുതി നൽകുന്ന മെയിൻ ലൈനിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. പൈപ്പ് ഊരി മാറ്റുന്നതിനിടയിൽ അബദ്ധത്തിൽ ലൈനിൽ തട്ടുകയായിരുന്നു. രാജേഷ് ഷോക്കേറ്റ് പുറത്തേക്ക് തെറിച്ചുവീണു. എന്നാൽ പൈപ്പിൽ പിടിച്ചു നിന്നുപോയ കൃപേഷിന് ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.