കോട്ടയത്ത് മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി ജീവനൊടുക്കി
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി ശുചിമുറിയിൽ ജീവനൊടുക്കി. ആർപ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീർ (34) ആണ് മരിച്ചത്.
Jan 6, 2026, 19:52 IST
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി ശുചിമുറിയിൽ ജീവനൊടുക്കി. ആർപ്പുക്കര തൊണ്ണകുഴി സ്വദേശി ഷെബീർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിന് സമീപത്തെ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇവിടെ നിന്നും അനുനയിപ്പിച്ചു കൊണ്ടുവന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.