കോട്ടയത്ത് സ്‌കൂട്ടറിനു മുകളിൽ വാൻ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
സ്‌കൂട്ടറിനു മുകളിൽ വാൻ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.45ന് സ്‌കൂട്ടറിൽ ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്ന വഴി കൂരിശൂംമൂട് പുന്നശേരി ബേക്കറിക്കു സമീപത്തുവച്ചാണ് അപകടം. പാൽ കയറ്റിവന്ന വാൻ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേക്ക് മറിയുകയായിരുന്നു.
കോട്ടയം : സ്‌കൂട്ടറിനു മുകളിൽ വാൻ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 4.45ന് സ്‌കൂട്ടറിൽ ചെത്തിപ്പുഴ പള്ളിയിലേക്ക് പോകുന്ന വഴി കൂരിശൂംമൂട് പുന്നശേരി ബേക്കറിക്കു സമീപത്തുവച്ചാണ് അപകടം. പാൽ കയറ്റിവന്ന വാൻ നിയന്ത്രണംവിട്ട് സ്‌കൂട്ടറിനു മുകളിലേക്ക് മറിയുകയായിരുന്നു.
കോട്ടയം എ.ആർ ക്യാമ്പ് ഡോഗ് സ്‌ക്വാഡ് എസ്.ഐ കുരിശുംമൂട് മഠത്തിച്ചിറ ടി.എം. ആൻറണിയുടെ ഭാര്യ ഭാര്യ ബ്രിജി വർഗീസ് (45) ആണ് മരിച്ചത്. ചങ്ങനാശേരിയിൽ ആധാരം എഴുത്ത് ഓഫീസ് ജീവനക്കാരിയും പുന്നമട ഇത്തിക്കായിപ്പുറം കുടുംബാംഗവുമാണ്.
വാനിൻറെ അടിയിൽപ്പെട്ടു ഗുരുതര പരിക്കേറ്റ ബ്രിജിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.മക്കൾ: അഡോൺ, ആഗ്‌നസ്. സംസ്‌കാരം പിന്നീട്.