കൊല്ലത്ത് യുവാവ് മുങ്ങിമരിച്ചു
കല്ലടയാറ്റിൽ യുവാവ് മുങ്ങിമരിച്ചു. ഭരതന്നൂർ സ്വദേശി മുഹമ്മദ് ഫൈസൽ (31) ആണ് മരിച്ചത്. കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിന് സമീപമാണ് സംഭവം.
Jul 10, 2025, 19:57 IST
കൊല്ലം: കല്ലടയാറ്റിൽ യുവാവ് മുങ്ങിമരിച്ചു. ഭരതന്നൂർ സ്വദേശി മുഹമ്മദ് ഫൈസൽ (31) ആണ് മരിച്ചത്. കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലത്തിന് സമീപമാണ് സംഭവം.ഒഴുക്കിൽപ്പെട്ട മക്കളേയും ബന്ധുവിനേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഫൈസൽ അപകടത്തിൽപ്പെട്ടത്. ആഴത്തിലേക്ക് മുങ്ങിത്താണ മുഹമ്മദ് ഫൈസൽ കയത്തിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും എത്തി ഉടൻ മുഹമ്മദ് ഫൈസലിനെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.