കൊല്ലത്ത് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികളായ ബന്ധുക്കൾ ഉള്ളിൽ കടന്ന് പരിശോധിച്ചപ്പോഴാണ് സജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

വിവരമറിഞ്ഞ ഉടൻ കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്ന സജിൻ, സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ കുറച്ചുനാളുകളായി കുടുംബപ്രശ്നങ്ങളെത്തുടർന്ന് സജിൻ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.