കൊല്ലത്ത് ഗവണ്മെൻറ് യുപിഎസിലെ അധ്യാപിക കുളത്തിൽ ചാടി മരിച്ചു

കടയ്ക്കലിൽ ഗവണ്മെൻറ് യുപിഎസിലെ അധ്യാപിക കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെൻറ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്.

 

കൊല്ലം: കടയ്ക്കലിൽ ഗവണ്മെൻറ് യുപിഎസിലെ അധ്യാപിക കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെൻറ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ  ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. 

തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ദർഭക്കാട് കോളനിയിലെ കുളത്തിൽ ചെരുപ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സ് അടക്കം നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്ന് ശ്രീജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.