കൊച്ചിയിൽ  പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

കൊച്ചി എടവനക്കാട് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. 50വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം
 

കൊച്ചി: കൊച്ചി എടവനക്കാട് പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. അണിയൽ മാർക്കറ്റിന് സമീപം കോഴിപ്പറമ്പിൽ വീട്ടിൽ സജീവന്റെ ഭാര്യ ബിന്ദു ആണ് മരിച്ചത്. 50വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഭർത്താവ് ജോലി ആവശ്യത്തിനായി പുറത്ത് പോയതിനാൽ ബിന്ദു രാത്രി അയൽവീട്ടിലേക്ക് ഉറങ്ങാനായി പോയിരുന്നു. ഇവിടെ എത്തി അയൽ വീട്ടുകാരോട് കാലിന് വേദനയുണ്ടെന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അണലി ആണ് കടിച്ചതെന്നാണ് നിഗമനം.