കൊച്ചിയിൽ  വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കൊച്ചി: വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പടപ്പ് സാന്റ ക്രൂസ് പള്ളിക്ക് സമീപം താമസിക്കുന്ന വളവന്തറ ആന്റണിയുടെ മകൻ നോർബിൻ (34) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.