കാസർകോട് ജില്ലാ പഞ്ചായത്ത് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് ജില്ലാ പഞ്ചായത്ത് ജീവ നക്കാരനെ ദുരൂഹസാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കണ്ടോത്ത് പങ്ങടത്തെ എം.വി. അനൂപി (41) നെയാണ് വ്യാഴാഴ്ച്ച

 

പയ്യന്നൂർ: കാസർകോട് ജില്ലാ പഞ്ചായത്ത് ജീവ നക്കാരനെ ദുരൂഹസാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കണ്ടോത്ത് പങ്ങടത്തെ എം.വി. അനൂപി (41) നെയാണ് വ്യാഴാഴ്ച്ച രാത്രി യോടെ നീലേശ്വരം കാഞ്ഞങ്ങാട് മൂലപ്പ ള്ളി റെയിൽവെപാലത്തിനു സമീപം ട്രെ യിൻ തട്ടിമരിച്ചനിലയിൽ കണ്ടെത്തിയത്.

കാസർകോട് ജില്ലാ പഞ്ചായത്തിൽ എൽ എസ് ജി ഡി ഡിവിഷണൽ ഓഫീസിലെ സീനിയർ ക്ലാർക്കാണ്. പങ്ങടത്തെ മൂലക്കൊവ്വൽ ചന്ദ്രൻ്റെയും മീത്ത ലെ വീട്ടിൽ സാവിത്രിയുടെയും മകനാണ്. 

ഭാര്യ: രാജല ക്ഷ്മി. മക്കൾ: അഥീന, ഏദൻ. സഹോദരി: ദീപ. ഹൊസ് ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.