കാസർകോട് അംഗൻവാടിയിൽ കുഴഞ്ഞുവീണ നാലു വയസുകാരി മരിച്ചു
അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്‌ന ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഫാത്തിമത്ത്_സഹ്‌റയാണ് മരിച്ചത്.
Jan 23, 2025, 14:15 IST
കാഞ്ഞങ്ങാട്:അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്‌ന ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഫാത്തിമത്ത്_സഹ്‌റയാണ് മരിച്ചത്.
ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് കുട്ടി അംഗന്‍വാടിയില്‍ തലകറങ്ങി വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.