കർണാടകയിലുണ്ടായ വാഹനപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു
കർണാടകയിലുണ്ടായ വാഹനപകടത്തിൽ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകൻ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കർണാടകയിലെ ബേഗുർ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകിൽ ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു.
Jul 7, 2025, 19:50 IST
കൽപറ്റ: കർണാടകയിലുണ്ടായ വാഹനപകടത്തിൽ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകൻ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കർണാടകയിലെ ബേഗുർ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകിൽ ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു.
വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കർണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.