കരിപ്പാൽ സ്കൂൾ അധ്യാപിക ബിന്ദു നിര്യാതയായി

പെരുമ്പടവ് കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്ററുടെ  (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ) ഭാര്യയും കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ സീനിയര്‍ അധ്യാപികയുമായ കെ.ബിന്ദു (52) നിര്യാതയായി.

 

കണ്ണൂർ: പെരുമ്പടവ് കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ മുന്‍ ഹെഡ് മാസ്റ്ററും ഇപ്പോഴത്തെ മാനേജരുമായ ഇ.വി.ചന്ദ്രന്‍ മാസ്റ്ററുടെ  (കെ.എസ്.എസ്.പി.എ എരമം-കുറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ) ഭാര്യയും കരിപ്പാല്‍ എസ് വി യു പി സ്‌കൂള്‍ സീനിയര്‍ അധ്യാപികയുമായ കെ.ബിന്ദു (52) നിര്യാതയായി.
മക്കള്‍: കിരണ്‍ ചന്ദ്രന്‍ (സബ് ലെഫ്റ്റനന്റ്,ഏഴിമല നേവല്‍ അക്കാദമി ), കെ.കീര്‍ത്തന. മരുമകന്‍: അരുണ്‍ കെ പവിത്രന്‍ (ഡിസിപി കോഴിക്കോട് ).

മാതാവ്: ശ്രീദേവി കോളിയാട്ട്. സഹോദരങ്ങള്‍: കെ.പുഷ്പ (ഏളയാട് ), സുരേഷ് കോളിയാട്ട് (ബിസിനസ് യു.എ.ഇ), ലേഖ (മാനേജര്‍ കെ.എസ്.എഫ്.ഇ തളിപ്പറമ്പ്). മൃതദേഹം ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ കരിപ്പാല്‍ എസ് വി യു പി സ്‌കൂളിലും ശേഷം ഭവനത്തിലും പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് നാലു മണിക്ക് കരിപ്പാല്‍ പൊതുശ്മമശാനത്തില്‍ സംസ്‌ക്കരിക്കും.