കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.ബി.വിഭട്ട് നിര്യാതനായി
അശോകഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ.ബി.വി ഭട്ട്(75) നിര്യാതായി. മാപ്‌സ് കേരള പ്രസിഡന്റ്, മലബാര്‍കാന്‍സര്‍ കെയിര്‍ സൊസൈറ്റി
Jan 28, 2024, 23:35 IST
കണ്ണൂര്‍: അശോകഹോസ്പിറ്റല്‍ കണ്ണൂര്‍, നേത്രജ്യോതി ഐ ഹോസ്പിറ്റല്‍ തളിപറമ്പ എന്നിവയുടെ സ്ഥാപക പാര്‍ട്ണര്‍ ഡോ.ബി.വി ഭട്ട്(75) നിര്യാതായി. മാപ്‌സ് കേരള പ്രസിഡന്റ്, മലബാര്‍കാന്‍സര്‍ കെയിര്‍ സൊസൈറ്റി കണ്ണൂര്‍ വൈസ് പ്രസിഡന്റ്, ഹയാക്ക മഹാസഭ കേരള വൈസ് പ്രസിഡന്റ്, കേരള സൊസൈറ്റി ഓഫ് ഒപ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ക്യൂ.പി. എം. എ സംസ്ഥാനപ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
മക്കള്‍: ഡോ. അരവിന്ദ് ഭട്ട്( അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍)ധന്യഗിരീഷ്(മൈസൂര്‍) മരുമക്കള്‍: ഡോ.സുചിത്രഭട്ട്( അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍) ഗിരീഷ്( എന്‍ജിനിയര്‍ മൈസൂര്‍)മൃതദേഹം സ്വവസതിയായ തളാപ്പ് ശ്രീനിധിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു ശേഷം തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലുമണിക്ക് സംസ്‌കാരചടങ്ങുകള്‍ക്കായി മംഗളൂരിലെ പുത്തൂരിലേക്ക് കൊണ്ടു പോകും.