കാഞ്ഞങ്ങാട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവാവ് മരിച്ചു

 

കാഞ്ഞങ്ങാട്:നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ചു യുവാവ് മരണപ്പെട്ടു. തളങ്കര സ്വദേശി യും ചെട്ടുംകുഴിയിൽ താമസക്കാരനായ മുഹമ്മദ് ഷബാബ്( 25 )ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ പുതിയ കോട്ടയിൽ  വച്ചാണ് അപകടം. വ്യാപാരാവശ്യാർത്ഥം കോഴിക്കോട് നിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു.  നിർത്തിയിട്ട പാചക സിലിണ്ടർ ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു.

ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തളങ്കര കടവത്ത് ടി കെ ഖാലിദിന്റെ മകനാണ്.