ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;കൊച്ചുമകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വയോധിക മരിച്ചു
കൊച്ചുമകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക അപകടത്തിൽ മരിച്ചു. വയനാട് മേപ്പാടി ഒന്നാം മൈലിലാണ് അപകടം നടന്നത്. സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നെല്ലിമുണ്ട സ്വദേശിനി ബിയുമ്മ (70) ആണ് മരിച്ചത്.
Jun 9, 2025, 19:28 IST
കൽപ്പറ്റ: കൊച്ചുമകനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക അപകടത്തിൽ മരിച്ചു. വയനാട് മേപ്പാടി ഒന്നാം മൈലിലാണ് അപകടം നടന്നത്. സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നെല്ലിമുണ്ട സ്വദേശിനി ബിയുമ്മ (70) ആണ് മരിച്ചത്.
ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാസർകോട് സ്വദേശികൾ സഞ്ചരിച്ച ബൊലേറോ ജീപ്പ് സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.