മലപ്പുറത്ത് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു; 23 പേർക്ക് പരിക്ക്

അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് പോകുന്ന ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്.

 

മലപ്പുറം: അരീക്കോട് സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. എടവണ്ണയിൽ നിന്ന് അരീക്കോടേക്ക് പോകുന്ന ബസും ഇന്നോവ കാറുമാണ് അപകടത്തിൽപ്പെട്ടത്. പത്തുമണിയോടെയാണ് അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.