കുവൈത്തിലെ ഫെൻറാസ് പ്രദേശത്ത് ഇന്ത്യൻ പൗരൻറെ മൃതദേഹം കണ്ടെത്തി
കുവൈത്തിലെ ഫെൻറാസ് പ്രദേശത്ത് ഇന്ത്യൻ പൗരൻറെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു, പരിസരത്തെ പാറകളിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
Nov 27, 2025, 20:25 IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫെൻറാസ് പ്രദേശത്ത് ഇന്ത്യൻ പൗരൻറെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളുടെ കൈകൾ വെട്ടിമാറ്റിയ നിലയിലായിരുന്നു, പരിസരത്തെ പാറകളിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു.
പബ്ലിക്ക് പ്രോസിക്യൂട്ടറും ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്‌മെൻറും സംഭവസ്ഥലം വിശദമായി പരിശോധിക്കുന്നതിനായി അധികൃതർ പ്രദേശം ഉടൻ തന്നെ വളഞ്ഞു. നടന്നത് കൊലപാതകമാണെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനകൾ സ്ഥിരീകരിച്ചു. തുടർന്ന് നടന്ന ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു ഫിലിപ്പിനോ പ്രവാസിയെ അഹ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.