ഇടുക്കിയിൽ വാടക വീടിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ ഒരു യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പന്നൂർ സ്വദേശിയായ ശിവഘോഷ് (28), പാറത്തോട് സ്വദേശിനിയായ മീനാക്ഷി (22) എന്നിവരാണ് മരിച്ചത്. ശിവഘോഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

 

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ ഒരു യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പന്നൂർ സ്വദേശിയായ ശിവഘോഷ് (28), പാറത്തോട് സ്വദേശിനിയായ മീനാക്ഷി (22) എന്നിവരാണ് മരിച്ചത്. ശിവഘോഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു ശിവഘോഷിന്റെ മൃതദേഹം. അതേസമയം, യുവതിയുടെ മൃതദേഹം മുറിക്കുള്ളിൽ നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസിന്റെ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.