ഇടുക്കിയിൽ ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
Dec 6, 2024, 19:09 IST
ഇടുക്കി: ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
കരിമണ്ണൂർ സ്വദേശി കമ്പിപാലം കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.