ഭർത്താവ്  ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

പണയംവെച്ച സ്വർണത്തെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ 25കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു.  കംബള ഹിൽ ഹൈസ്കൂളിന് സമീപമുള്ള ശിവാജി നഗറിലാണ് ഇവർ താമസിക്കുന്നത്.

 

മുംബൈ: പണയംവെച്ച സ്വർണത്തെക്കുറിച്ചുള്ള തർക്കത്തിനൊടുവിൽ 25കാരിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു.  കംബള ഹിൽ ഹൈസ്കൂളിന് സമീപമുള്ള ശിവാജി നഗറിലാണ് ഇവർ താമസിക്കുന്നത്. മലബാർ ഹിൽ സ്വദേശിനിയായ യോഗിതയാണ് കൊല്ലപ്പെട്ടത്. 30കാരനായ ഭർത്താവ് സുമീത് വേദവൻഷിയാണ് പ്രതി.

യോഗിതയുടെ ആഭരണങ്ങൾ സുമീത് നേരത്തെ സുഹൃത്തായ അഭിഷേകിന് പണയം വെക്കാൻ നൽകിയിരുന്നു. ഇതേച്ചൊല്ലി അടിക്കടി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. മാത്രമല്ല, സംശയരോഗിയുമായിരുന്നു അഭിഷേക്.

കഴിഞ്ഞ ദിവസം വീണ്ടും ഇരുവരും തമ്മിൽ സ്വർണാഭരണത്തെക്കുറിച്ച് തർക്കം ഉടലെടുത്ത്. രോഷാകുലനായ സുമീത് ഭാര്യയെ മർദിക്കുകയും ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.