തിരുവല്ലയിൽ  കടപുഴകി വീണ മരത്തിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ലയിലെ കുറ്റൂരിൽ കടപുഴകി വീണ മരത്തിന് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി ( 70 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
 

തിരുവല്ല : തിരുവല്ലയിലെ കുറ്റൂരിൽ കടപുഴകി വീണ മരത്തിന് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറ്റൂർ പതിനൊന്നാം വാർഡിൽ മരപ്പാങ്കുഴിയിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരി ( 70 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 

വീടിന് പിൻവശത്ത് ഉണക്കാൻ ഇട്ടിരുന്ന കുടംപുളി കുട്ടയിൽ ആക്കുന്നതിനിടെ പുരയിടത്തിൽ നിന്നിരുന്ന മാവ് കടപുഴകി വത്സലകുമാരിയുടെ മേൽ പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇവർ മരണപ്പെട്ടു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ : സുനിൽകുമാർ,സ്മിത. മരുമകൾ: സിന്ധു.