മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി

ഇന്ന്  പുലർച്ചെയായിരുന്നു മരണം. കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു. അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

 

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസിയായ കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. ഇന്ന്  പുലർച്ചെയായിരുന്നു മരണം. കൊല്ലം ക്ലാപ്പന ജിഷ ഡെലെയിൽ ജോയൽ ഫെർണാണ്ടസ് ആണ് മരിച്ചത്. 73 വയസ്സായിരുന്നു. അർബുദ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

 കുവൈത്തിലെ അൽ റാഷിദ് ഷിപ്പിങ് കമ്പനിയിൽ പ്രോജക്ട് മാനേജരായാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് ജോയൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. ലൈല ജോയലാണ് ഭാര്യ. മകൾ: ജിഷ ജോയൽ. മരുമകൻ: റോയ് എബ്രഹാം. സംസ്കാരം നാളെ ക്ലാപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.