കോഴിക്കോട് വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെ ദേഹത്ത് പതിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കൊയിലാണ്ടി കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. വട്ടാങ്കണ്ടി ബാലൻ നായർ(75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയായിരുന്നു സംഭവം. തൊഴിലാളികൾ ചേർന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലൻ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
May 15, 2025, 18:49 IST
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. വട്ടാങ്കണ്ടി ബാലൻ നായർ(75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയായിരുന്നു സംഭവം. തൊഴിലാളികൾ ചേർന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലൻ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടമറിഞ്ഞ് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഇദ്ദേഹത്തെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കൾ: ലജീഷ്, വിനീത് (കെഎസ്എഫ്ഇ), പരേതനായ വിവേക്. മരുമകൾ: ശിൽപ(ചീക്കിലോട്).