തലവേദന മാറാത്തതില്‍ നിരാശ; വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു
വിട്ടുമാറാത്ത തലവേദന മാറാത്തതില്‍ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനിയാണ് ആത്മഹത്യ ചെയ്തത് .
Mar 8, 2025, 09:52 IST
തൃശ്ശൂർ : വിട്ടുമാറാത്ത തലവേദന മാറാത്തതില്‍ ഉള്ള നിരാശ മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാള അഷ്ടമിച്ചിറ സ്വദേശിയായ ഐലൂര്‍ വീട്ടില്‍ പവിത്രന്റെ ഭാര്യ രജനിയാണ് ആത്മഹത്യ ചെയ്തത് .
വീട്ടിലെ ബാത്‌റൂമില്‍ വച്ച് തീകൊളുത്തി മരിക്കുകയായിരുന്നു . 56 വയസായിരുന്നു. തലവേദനയ്ക്ക് നിരവധി ചികിത്സകള്‍ നടത്തിയിട്ടും മാറാത്തത് രജനിയെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു