ബന്ധുവീട്ടിൽ കളിക്കുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് കിണറിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹനൻ, ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടം. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം
Apr 24, 2025, 15:54 IST
തിരുവനന്തപുരം: വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹനൻ, ആതിര എന്നീ ദമ്പതികളുടെ മകൾ നക്ഷത്ര ആണ് മരിച്ചത്. ബന്ധുവീട്ടിൽ കളിച്ച് കൊണ്ട് നിൽക്കുന്നതിനിടെയിലാണ് അപകടം. ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.