തൃച്ചംബരം ക്ഷേത്രം മുൻ മേൽശാന്തി കിഴക്കെ പാക്കത്തില്ലത്ത് രാമൻ നമ്പൂതിരി അന്തരിച്ചു

കരിവെള്ളൂർ തെക്കെമണക്കാട്ടെ കിഴക്കെ പാക്കത്തില്ലത്ത് രാമൻ നമ്പൂതിരി (87) (പട്ടുപ്പാക്കം) അന്തരിച്ചു.

 

തളിപ്പറമ്പ്: കരിവെള്ളൂർ തെക്കെമണക്കാട്ടെ കിഴക്കെ പാക്കത്തില്ലത്ത് രാമൻ നമ്പൂതിരി (87) (പട്ടുപ്പാക്കം) അന്തരിച്ചു. തളിപ്പറമ്പ് തൃച്ചംബരം മേൽശാന്തിയും ദീർഘകാലം തൃച്ചംബരം ഉത്സവത്തിന് എഴുന്നെള്ളിപ്പ് നടത്തുകയും ഉണ്ടായിരുന്നു. 

ഭാര്യ: ദേവകി അന്തർജനം (കാങ്കോൽ). മകൻ: പി ഉണ്ണികൃഷ്ണൻ (ആർമി ചെന്നൈ). സഹോദരങ്ങൾ: പരേതരായ വിഷ്ണുനമ്പൂതിരി, ജനാർദ്ദനൻ നമ്പൂതിരി. സംസ്ക്കാരം ഞായറാഴ്ച പകൽ മൂന്നിന്.