സി.പി. എം മുന്‍ബ്രാഞ്ച് സെക്രട്ടറിയായ തെങ്ങുകയറ്റ തൊഴിലാളി കടന്നല്‍ കുത്തേറ്റുമരിച്ചു
പരിയാരത്ത് സി.പി. എം മുന്‍ബ്രാഞ്ച് സെക്രട്ടറിയായ തെങ്ങുകയറ്റ തൊഴിലാളി കടന്നല്‍കുത്തേറ്റുമരിച്ചു. കരയത്തുംചാല്‍ അംബേദ്ക്കര്‍ ഉന്നതിയിലെ ചെമ്മരന്‍ പുതുശേരിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം അയല്‍വാസിയുടെ തെങ്ങില്‍തേങ്ങയിടാന്‍കയറിയപ്പോള്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു.
Updated: Jul 9, 2025, 11:23 IST
കണ്ണൂര്‍: പരിയാരത്ത് സി.പി. എം മുന്‍ബ്രാഞ്ച് സെക്രട്ടറിയായ തെങ്ങുകയറ്റ തൊഴിലാളി കടന്നല്‍കുത്തേറ്റുമരിച്ചു. കരയത്തുംചാല്‍ അംബേദ്ക്കര്‍ ഉന്നതിയിലെ ചെമ്മരന്‍ പുതുശേരിയാണ് മരിച്ചത്.കഴിഞ്ഞ ദിവസം അയല്‍വാസിയുടെ തെങ്ങില്‍തേങ്ങയിടാന്‍കയറിയപ്പോള്‍ കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു.
ഉടന്‍പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളേജാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മക്കള്‍: ബിനു, ബിജു, ബിജി. മരുമക്കള്‍: ദീപ, നിഷ, ബാബു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.